.::THE COLOURS::.

നിറങ്ങളേ പാടൂ കളമിതിലെഴുതിയ.. ദിവ്യാനുരാഗ സ്വരമയ ലഹരി തന്‍.. ലയഭരവാസന്ത നിറങ്ങളേ പാടൂ... മഴവില്‍ കൊടിയില്‍ അലിയും മറവിയാല്‍.. മനസിലെ ഈറനാം പരിമളമായി.. വിടരും ദലങ്ങളില്‍ പൊഴിയും ലജ്ജയാല്‍ .. പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്... ഇളകും വെയിലില്‍ കനവിന്‍ കനിവുമായ്.. കഥകളി ശൃംഗാര രതി മന്ത്രമായ്.. ഉറങ്ങും മനസിലെ ഉണരും രഹസ്യമായ്.. ഉറവിന്‍ വായ്ത്താരി കളിയിലെ താളമായ്...
Help
If you cant read this page well, please install any Malayalam Unicode font.(Eg. AnjaliOldLipi) and set your browser as instructed here.
എന്റെ മറ്റ് സൃഷ്ടികള്‍
Favourite Blogs
മലയാളം ബ്ലോഗ് കൂട്ടായ്മകള്‍
അഗ്രഗേറ്റേഴ്സ്
ചില കേരള ചിത്രങ്ങള്‍ Wednesday, February 13, 2008
കുറച്ച് മുമ്പ് ജൂണില്‍ എടുത്ത ചില കേരള ദൃശ്യങ്ങള്‍ (ക്യാമറ - നിക്കോണ്‍ കൂള്‍ പിക്സ്)

തെങ്ങിന്‍ തലപ്പത്ത് ആരണാവോ? ആരുമില്ല കേട്ടോ..!

മന്ദലാംകുന്ന് : വെള്ളം നിറഞ്ഞ് കിടക്കുന്നത് പുഴയല്ല, കായലല്ല... പിന്നെയോ? പാടം തന്നെ..

പൊന്നാനിപ്പുഴയുടെ ഒരു ഭാഗം. തൃശൂരിലെ മന്ദലാംകുന്ന് എന്ന സ്ഥലം.

തൃശൂരിലെ കേച്ചേരിയില്‍ നിന്നും വെള്ളറക്കാട് പോകുന്ന വഴി പന്നിത്തടം എന്ന സ്ഥലം..

Labels:

posted by ~nu~ @ 5:03 PM   12 comments
ഉണ്ണീ വാവാവോ...!
ഫോട്ടോ എടുത്തതിനേക്കാളേറെ, നിങ്ങള്‍ അഭിനന്ദിക്കേണ്ടത്, സൈക്കിളില്‍ പോസ് ചെയ്യുന്നയാളെയാണ്. എങ്ങിനെ ഫോട്ടോക്ക് പോസ് ചെയ്യാം എന്നു ഇവള്‍ പഠിപ്പിച്ചു തരും.


മറ്റെയാളും മോശമല്ല. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന പോലെ.


ഇനിയിപ്പോള്‍ ഇവളുടെ സിംഗിള്‍ ഇട്ടില്ലേല്‍ എനിക്ക് അബൂദാബിയിലേക്ക് കാലെടുത്ത് വെക്കാന്‍ പറ്റൂലാ..

വാവയെ കണ്ണു വെച്ചേക്കല്ലേ!
അഭിപ്രയങ്ങള്‍ ഇങ്ങ് പോന്നോട്ടെ... എന്നാലല്ലേ ഇനിയും പോസ്റ്റാന്‍ തോന്നൂ...

Labels:

posted by ~nu~ @ 8:10 AM   4 comments
നിറങ്ങളേ പാടൂ... Thursday, February 7, 2008

















“നിറങ്ങളേ പാടൂ...”

അഹം എന്ന മലയാളം സിനിമയിലെ യേശുദാസ് പാടിയ ഗാനം. എന്നെ വളരെയധികം ആഘര്‍ഷിച്ചിട്ടുള്ള സിനിമകളില്‍ ഒന്ന്. ഔട്ട് ഡോര്‍ ഫോട്ടോയെടുക്കാന്‍ കിട്ടുന്ന അവസരങ്ങളില്‍ മൂളിപ്പാട്ടായി ഞാന്‍ പാടി നടക്കാറുള്ള ഒന്ന്... അതു തന്നെയാവട്ടെ എന്റെ ബ്ലോഗിന്റെ കാപ്ഷന്‍...

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ എടുത്ത കുറച്ച് ചിത്രങ്ങള്‍. അതു നിങ്ങളുമായി പങ്കു വെക്കാതിരുന്നാല്‍ മോശമാവില്ലേ... ഞാന്‍ ഫോട്ടോഗ്രാഫിയില്‍ ഒരു ശിശുവാണ്. എല്ലാം പഠിച്ചു വരുന്നതേ ഉള്ളൂ.

Labels: ,

posted by ~nu~ @ 2:01 AM   9 comments
ഞാന്‍ ഏകാകി

ചില സാങ്കേതിക കാരണങ്ങളാല്‍ ദില്‍ എന്ന പേര് ഏകാകി എന്നാക്കിയിരിക്കുന്നു


Real Name: ~nu~
Location:



See my complete profile
My Other Blogs
Previous Posts
Archives
Links
Technology Links